Kerala
കൊച്ചി: കൊച്ചി ജെയിൻ സർവകലാശാല ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം (ഹയാക്കോൺ 1.0 ) സംഘടിപ്പിക്കുന്നു.
എട്ടുമുതൽ പത്തുവരെ സർവകലാശാല കൊച്ചി കാമ്പസിലാണു സമ്മേളനം. ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്കു പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യും. സംസ്ഥാന തണ്ണീർത്തട അഥോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവയുടെ സഹകരണത്തോടെയാണു സമ്മേളനം നടത്തുന്നത്.
എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ, ഹൈബി ഈഡൻ എംപി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
കുളവാഴയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷീനറികളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
Education
കൊച്ചി: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ജർമൻ ടെക് പാത്ത്വേ പ്രോഗ്രാമിനു തുടക്കമിട്ടു.
പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനമാരംഭിച്ച് ജർമനിയിലെ പ്രശസ്തമായ സർവകലാശാലകളിൽ പൂർത്തിയാക്കാനും ഇതിലൂടെ യൂറോപ്യൻ ടെക് വിപണിയിൽ മികച്ച തൊഴിലവസരങ്ങൾ നേടാനും സാധിക്കും. ബിഎസ്സി കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി കോഴ്സിലാണ് ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫോൺ: 9207355555.
Kerala
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് പഞ്ചായത്ത് എന്നിവസംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി ‘പുനർജനി’യുടെ ഒന്നാംഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമീണതലത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന സുസ്ഥിര വികസനലക്ഷ്യങ്ങൾ നടപ്പാക്കി എല്ലാവർക്കും ഗുണകരമാകുന്ന രീതിയിലുള്ള ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.
മണീട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, പ്രോജക്ട് കോ-ഓർഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിംഗ് കോ-ഓർഡിനേറ്റർ എം.ജി. കാളിദാസൻ എന്നിവർ ചേർന്നാണു റിപ്പോർട്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകർ, കില പ്രതിനിധികൾ, പ്രമുഖ ബിസിനസ് മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്
Kerala
കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെ കൊച്ചിയിലാണ് നടക്കുക. ലോഗോ പ്രകാശനം ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു. ഹൈബി ഈഡന് എംപി, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ്, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് വേണു രാജാമണി, ജെയിന് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജെയിന് യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷന്‍സ് സുബി കുര്യന് എന്നിവര്‍ ചേര്‍ന്നാണു പ്രകാശനം നിര്‍വഹിച്ചത്.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എര്‍ത്ത്, സംരംഭകത്വം, വെല്‍നെസ്, ഫുഡ്, കള്‍ച്ചര്‍ ആന്‍ഡ് ലിറ്ററേച്ചര്‍ എന്നിങ്ങനെ ഏഴു ട്രാക്കുകളിലായാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. ഹൈബ്രിഡ് ഇന്നൊവേഷന് മത്സരമായ ഐഡിയ ഫെസ്റ്റ് 2025ന് കേരളത്തിലെ കോളജുകളിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ടീമുകളായി പങ്കെടുക്കാം.
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരമായ സ്പീക്ക് ഫോര്‍ ഫ്യൂച്ചറില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയം ആസ്പദമാക്കി അഞ്ചു മിനിറ്റില്‍ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തില്‍ തയാറാക്കി #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും സംഘാടകര്‍ക്ക് സമര്‍പ്പിക്കുകയും വേണം. അവസാന തീയതി: 2026 ജനുവരി 10.